Friday, March 14, 2025
spot_img
More

    വിശുദ്ധ ബൈബിള്‍ കത്തിച്ചു, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ചു, മുസ്തഫ അറസ്റ്റില്‍

    കാസര്‍കോഡ്: ക്രൈസ്തവ വിരുദ്ധതയ്ക്ക് കാസര്‍കോഡു നിന്ന് രണ്ടാമതൊരുസംഭവം കൂടി.പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ചപുല്‍ക്കൂട്ടില്‍ നിന്ന് രൂപങ്ങള്‍ എടുത്തുമാറ്റിയതിന് പിന്നാലെ വിശുദ്ധഗ്രന്ഥം കത്തിച്ച് ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ചതാണ് ഈ സംഭവം.

    രണ്ടു സംഭവങ്ങളിലും പ്രതി ഒരാള്‍ തന്നെയെന്നത് സംഭവത്തിന്റെ രൂക്ഷതയും ഗൗരവവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സമ്പൂര്‍ണ്ണ ബൈബിളില്‍ വെളിച്ചെണ്ണയൊഴിച്ചതിന് ശേഷം സ്റ്റൗവില്‍ നിന്ന് തീ പടര്‍ത്തി കത്തിക്കുന്ന ദൃശ്യങ്ങളാണ് പ്രതി സോഷ്യല്‍ മീഡിയായിലൂടെ പങ്കുവച്ചത്. മുഹമ്മദ്മുസ്തഫ എന്ന 34 കാരനാണ് ഈ പ്രവൃത്തി ചെയ്തത്. ഇയാള്‍തന്നെയാണ് കഴിഞ്ഞ ഡിസംബറില്‍ പുല്‍ക്കൂട്ടില്‍ നിന്ന് രൂപങ്ങള്‍ എടുത്തുകൊണ്ടുപോയതും ചോദ്യം ചെയ്തപ്പോള്‍ അക്കാര്യം നിസ്സാരവല്ക്കരിച്ചും വെല്ലുവിളിച്ചും സംസാരിച്ചതും.

    അന്ന് മാനസികരോഗിയാണെന്ന് ന്യായീകരിച്ച് ഇയാള്‍ കുറ്റവിമുക്തനായിരുന്നു. എന്നാല്‍ സമാനമായ രീതിയില്‍ തന്നെ ഇയാള്‍ പ്രവര്‍ത്തിച്ചതോടെ ബൈബിള്‍ കത്തിച്ചതില്‍ കേസെടുക്കണമെന്ന് ജനവികാരം ശക്തമായി. തുടര്‍ന്ന് പോലീസ് മുസ്തഫയെഅറസ്റ്റ് ചെയ്തു. ഐപിസി 153A, 295 A വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.

    ക്രൈസ്തവര്‍ക്കെതിരെ ആരെന്തുചെയ്താലും അതിനെ നിസാരവല്ക്കരിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാവുന്നത്. എന്നാല്‍ മറ്റ്മതങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരെ ഉയരുന്ന തീരെചെറിയൊരു അഭിപ്രായംപോലും കര്‍ശനമായ കുറ്റങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യും.

    ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയൊന്നുമല്ല ക്രൈസ്തവരെന്ന് അധികാരികളെയും ക്രൈസ്തവവിശ്വാസത്തെ അപമാനിക്കുന്നവരെയും ആരാണ് ബോധ്യപ്പെടുത്തിക്കൊടുക്കുക?

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!