വത്തിക്കാന്‍സിറ്റി: ദൈവം നമ്മെ ഒരിക്കലും തനിച്ചാക്കുന്നി്ല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവം നമ്മെ തനിച്ചാക്കുന്നില്ല. നമുക്ക് സഹായഹസ്തം നീട്ടുന്നതിനായി അവിടുന്ന് നമ്മുടെ സഹായാഭ്യര്‍ത്ഥന കാത്തിരിക്കുന്നു.അതുകൊണ്ട് നമുക്ക് നല്ലതും സമാധാനം നല്കുന്നതുമായവയെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് മൗനപ്രാര്‍ഥനയും അവിടുന്നുമായുള്ള ഉറ്റ സംഭാഷണവും വഴി അവിടുത്തെ സ്വരം വേര്‍തിരിച്ചറിയാന്‍ പഠിക്കണം. പാപ്പ ട്വീറ്റ് ചെയ്തു.
പ്രാര്‍ത്ഥന എന്ന ഹാഷ്ടാഗോടെയാണ് മാര്‍പാപ്പ ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.