Monday, March 17, 2025
spot_img
More

    നിക്കരാഗ്വയില്‍ വിശുദ്ധവാര പ്രദക്ഷിണങ്ങള്‍ തടസ്സപ്പെടുത്തി

    നിക്കരാഗ്വ: നിക്കരാഗ്വ ഭരണകൂടത്തിന്റെ കത്തോലിക്കാസഭയ്‌ക്കെതിരെയുളള വിരുദ്ധത വീണ്ടും പ്രകടമാകുന്നു. രാജ്യത്ത് പരമ്പരാഗതമായി നടത്തിക്കൊണ്ടിരുന്ന വിശുദ്ധവാര പ്രദക്ഷിണങ്ങളാണ് അധികാരികള്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്.

    വിശുദ്ധ മത്തായിയുടെയും മാര്‍ക്കോസിന്റെയും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൈറീന്‍കാരനായ ശിമയോന്‍ ഈശോയെ സഹായിക്കുന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള പ്രദക്ഷിണമാണ് അധികാരികള്‍ നിരോധിച്ചത്.

    കുരിശുചുമന്നു നടന്നുനീങ്ങുന്ന ഈ പ്രദക്ഷിണത്തിനിടയില്‍ പോലീസ് പാഞ്ഞെത്തുകയും പങ്കെടുത്തവരെ പിടികൂടുകയുമായിരുന്നു. പലരും ഓടിപ്പോയിട്ടുണ്ട്. എന്നാല്‍ ചിലരെ പോലീസ് പിടികൂടിയിട്ടുമുണ്ട്.

    നിക്കരാഗ്വ സേച്ഛാധിപതി ഓര്‍ട്ടെഗ കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്കാസഭയ്‌ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!