വത്തിക്കാന്‍ സിറ്റി: സുകൃതജപങ്ങള്‍ ആത്മീയശീലമാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
പ്രാര്‍ത്ഥിക്കാന്‍ അധികം സമയം ഇല്ലെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ പറ്റുന്ന വിവേകപൂര്‍ണ്ണമായ ഒരാത്മീയ ശീലമുണ്ട്. കര്‍ത്താവുമായി ഐക്യത്തില്‍ നിലനില്ക്കാന്‍ ദിവസം മുഴുവന്‍ ആവര്‍ത്തിക്കാന്‍ കഴിയുന്ന സുകൃതജപങ്ങള്‍ എന്ന് നാം വിളിക്കുന്ന കുഞ്ഞുപ്രാര്‍ത്ഥനകള്‍.
പാപ്പയുടെ ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.