Thursday, December 26, 2024
spot_img
More

    ദൈവത്തോട് ചേര്‍ന്നുനിന്ന് സ്വപ്‌നങ്ങള്‍ കാണുക: മാര്‍പാപ്പ

    മിലാന്‍: ദൈവത്തോട് ചേര്‍ന്നുനിന്ന് സ്വപ്‌നങ്ങള്‍ കാണണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്‍ കാര്‍ലോ കോളജില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.

    സ്വപ്‌നങ്ങള്‍ കാണുവാനും ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന മുതിര്‍ന്നവരെ ജീവിതത്തില്‍കണ്ടുമുട്ടാന്‍ ശ്രമിക്കണമെന്നും പാപ്പ പറഞ്ഞു. എന്നാല്‍ സ്വപ്‌നങ്ങള്‍ ദൈവത്തോട് ചേര്‍ന്നായിരിക്കണം കാണേണ്ടതും. മറ്റുള്ളവരെ കീഴടക്കാതെ അവരെ ഉയര്‍ത്തുന്നതും ആരെയും അടി്ച്ചമര്‍ത്താതെ സ്വതന്ത്രമാക്കുകയും സാഹചര്യങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതുമായ ഒന്നായിരുന്നു ക്രിസ്തുവിന്റെ അധികാരം. ക്രിസ്തുമുഖാന്തിരം കൂടുതല്‍ കഴിവുകളെ മികച്ച രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നും പാപ്പ പ്രത്യാശിച്ചു.

    ഒന്നിനെയും നിസ്സാരമായി കാണാതെ എല്ലാ അവസരങ്ങളെയും പ്രയോജനപ്പെടുത്താനും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുവേണ്ടി അക്ഷീണം പരിശ്രമിക്കാനും പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!