വത്തിക്കാന്‍ സിറ്റി: വൈദികര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ളവരല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൗരോഹിത്യത്തിന്റെയും ആത്മീയലൗകികതയുടെയും അപകടസാധ്യതകള്‍ക്കെതിരെ താന്‍ പലപ്പോഴും മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും എന്നാല്‍ ബഹുഭൂരിപക്ഷം പുരോഹിതന്മാരും വളരെ ഔദാര്യത്തോടും വിശ്വാസത്തോടും കൂടി ദൈവജനത്തിന്റെ നന്മയ്ക്കായി സമര്‍പ്പിക്കുന്നുവെന്നും പാപ്പ വ്യക്തമാക്കി. എന്നാല്‍ അനേകം പേര്‍ അധ്വാനഭാരം വഹിച്ചുകൊണ്ടുതന്നെ വെല്ലുവിളി നിറഞ്ഞ അജപാലനവും ആത്മീയവുമായ ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കുന്നു. വൈദികരുടെ പരിശീലനം സെമിമാരി ജീവിതത്തോടെ തീരുന്നില്ല.രൂപീകരണപ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒന്നാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെലോകത്ത് സെമിനാരി പരിശീലനം മാത്രം മതിയാവുകയില്ലെന്നും പാപ്പ പറഞ്ഞു.