Thursday, December 12, 2024
spot_img
More

    നീതി നിഷേധിക്കുവാൻ മുടന്തൻ ന്യായങ്ങൾ അവതരിപ്പിക്കരുതെന്ന് സാബു ജോസ് – പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

    മുനമ്പം : നീതി നിഷേധിക്കുവാൻ മുടന്തൻ ന്യായങ്ങൾ അവതരിപ്പിക്കരുതെന്ന് പ്രൊ ലൈഫ്

    കൊച്ചി:മുനമ്പത്ത് വിലകൊടുത്തു വാങ്ങിയ സ്ഥലത്തിന്റെ മേൽ വഖഫ് ബോർഡിന്റെ അടിസ്ഥാന രഹിത വാദം ഉപേക്ഷിക്കാൻ ശ്രമിക്കാതെയും അതിനുവേണ്ടി അടിയന്തര നിയമ നടപടികൾ സ്വീകരിക്കാതെ വീണ്ടും അന്വേഷണപ്രഹസനം നടത്തുന്നതിന് ന്യായികരണം ഇല്ലെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
    വളരെ വ്യക്തമായ രേഖകളുള്ള സ്ഥലത്ത് നിരവധിവര്ഷങ്ങളായി കുടുംബമായി വസിക്കുന്ന വർക്ക് അടിയന്തിരമായി നീതിഉറപ്പാക്കുവാൻ നിലവിലുള്ള നിയമസംവിധാനത്തിലൂടെ ശ്രമിക്കുകയാണ് വേണ്ടത്. സർക്കാർ നിയന്ത്രണത്തിലുള്ള
    വഖബ് ബോർഡ് അവകാശവാദം ഉപേക്ഷിക്കുവാനുള്ള നടപടികൾ സ്വീകരിക്കാതെ മറ്റൊരു കമ്മീഷനെ നിയമിച്ചതിന്റെ അടിസ്ഥാനം നിയമബോധമുള്ളവർക്ക് ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.
    കൈവശക്കാരുടെ മേൽ ആധിപത്യം സൃഷ്ടിക്കുന്ന നടപടികൾ അതിവേഗം ഉപേക്ഷിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.
    സമരപന്തലിൽവന്ന് ഐക്യധാർഢ്യം പ്രഖ്യാപിക്കുന്ന ഭരണകക്ഷിയിലെ വിവിധ പാർട്ടികൾ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
    മുനമ്പം സമരം മതവിശ്വാസത്തിന്റെ പേരിലല്ല. അവിടെ ജീവിക്കുവാൻ വിഷമിക്കുന്ന മനുഷ്യരുടെ ആവശ്യവും പ്രശ്നവുമാണ് അവർ ഉന്നയിക്കുന്നത്.അവിടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്യുമ്പോൾ അത് മതസൗഹാർദ്ധത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് പറയുന്നതിന്റെ ഉദ്ദേശശുദ്ധി സംശയകരമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
    ജനിച്ചനാട്ടിൽ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നീതിബോധത്തോടെ പ്രവർത്തിക്കുന്ന മനുഷ്യരെ വേദനിപ്പിക്കുവാനും ഒറ്റപ്പെടുത്തുവാനും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!