കൊച്ചി : കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന അർദ്ധ വാർഷിക സമ്മേളനം ഇന്ന് (ഡിസംബർ 7 ശനി) രാവിലെ പത്തിന് കൊച്ചി പാലാരിവട്ടം പി ഒസി യിൽ നടക്കും.ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും.
മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിക്കും. തുടർന്ന്
ഉച്ച കഴിഞ്ഞ് മൂന്നിന്
കെ സി ബി സി മദ്യവിരുദ്ധ സമിതി ഇടുക്കി, കൊച്ചി, മൂവ്വാറ്റുപുഴ, എറണാകുളം-അങ്കമാലി ,കോതമംഗലം,
വരാപ്പുഴ എന്നീ രൂപതകൾ ഉൾപ്പെടുന്ന മധ്യേ മേഖല കൗൺസിൽ നടക്കും.
മേഖല ഡയറക്ടർ ഫാ. ആൻ്റണി അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിക്കും.