വത്തിക്കാന്‍ സിറ്റി: മാമ്മോദീസാ പുതിയ പിറന്നാള്‍ ആണെന്നും മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക് നല്കാന്‍കഴിയുന്ന ഏറ്റവും വലിയ സമ്മാനം വിശ്വാസക്കൈമാറ്റമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റൈന്‍ ചാപ്പലില്‍ 21 കുട്ടികളുടെ മാമ്മോദീസാ ചടങ്ങ് നിര്‍വഹിക്കുകയായിരുന്നു പാപ്പ. കുടുംബങ്ങളുടെ സന്തോഷത്തിലും യഥാര്‍ത്ഥമായ മാനുഷികതയിലും വിശ്വാസത്തിലും വളരാന്‍ മക്കള്‍ക്കുവേണ്ടി മാതാപിതാക്കള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണം.
പലര്‍ക്കും തങ്ങളുടെ മാമ്മോദീസാ തീയതി അറിയില്ല. എല്ലാവരും വീട്ടിലെത്തിക്കഴിയുമ്പോള്‍ മാതാപിതാക്കളോട് മാമ്മോദീസാ തീയതി ചോദിക്കണം. അതൊരിക്കലും മറക്കരുതാത്ത ദിവസമാണ്. പ്രധാനപ്പെട്ട ദിവസമാണ്. ക്രിസ്തുവിന്റെ മുഖം നമ്മുടെ സഹോദരീ സഹോദരന്മാരില്‍ കാണാന്‍ നമുക്ക് കഴിയണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.