വത്തിക്കാന്‍ സിറ്റി: ഹോളോകോസ്റ്റ് ഭീകരത ഒരിക്കലും നിഷേധിക്കാനോ മറക്കാനോ പാടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്റര്‍നാഷനല്‍ ഹോളോകോസ്റ്റ് റിമെബര്‍നസ് ഡേ യോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. ജര്‍മ്മന്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ എണ്‍പതാം വിമോചനവര്‍ഷം കൂടിയാണ് ഈ വര്‍ഷം. നിരവധി ക്രൈസ്തവര്‍ അക്കാലത്ത് നാസി ക്യാമ്പുകളില്‍ മരണമടഞ്ഞു. അ്ങ്ങനെ എണ്ണമറ്റ രക്തസാക്ഷികളുണ്ടായി. മില്യന്‍ കണക്കിന് യഹൂദരും നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊല്ലപ്പെടുകയുണ്ടായി ഈ മരണങ്ങളൊന്നും നമുക്ക് അവഗണിക്കാവുന്നവയല്ല. മാര്‍പാപ്പ പറഞ്ഞു.