വത്തിക്കാന്‍ സിറ്റി: പറയുന്നതിനെക്കാള്‍ കേള്‍ക്കുന്നവരാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പോള്‍ ആറാമന്‍ ഹാളില്‍ പൊതുദര്‍ശന വേളയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി യൗസേപ്പിതാവ് എന്ന മാതൃകയാണ് പാപ്പ ഉയര്‍ത്തിക്കാട്ടിയത്. ശൂന്യമായ വാക്കുകളോടെ എന്നാല്‍ മൂര്‍ത്തമായ പ്രവൃത്തികള്‍ ചെയ്തവനായിരുന്നു യൗസേപ്പിതാവ്. യൗസേപ്പിതാവിന്റെസ്‌നേഹം പരീക്ഷണ വിധേയമായിരുന്നു. വിവാഹനിശ്ചയം വേര്‍പിരിയുന്നതിലേക്ക് വരെ അതെത്തിച്ചേര്‍ന്നു. തന്റേതായ തീരുമാനങ്ങള്‍ അക്കാര്യത്തില്‍ എടുക്കാതെ ദൈവികജ്ഞാനത്താല്‍ നയിക്കപ്പെടാനാണ് യൗസേപ്പിതാവ് തയ്യാറായത്. പാപ്പ ഓര്‍മ്മിപ്പിച്ചു.