വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷം നമ്മെ പ്രത്യാശയില്‍ വളര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂബിലി വര്‍ഷത്തിലെ തീര്‍ത്ഥാടനം നമ്മുടെ ഹൃദയത്തില്‍ വിശ്വാസവും പ്ര്ത്യാശയും സ്‌നേഹവും ശക്തിപ്പെടുത്തണം. ക്രിസ്തുവില്‍ സഹോദരങ്ങള്‍ എന്ന നിലയില്‍ നാം ഒന്നിച്ചാണ് യാത്ര ചെയ്യേണ്ടത്. സുവിശേഷത്തിലൂടെ പങ്കുവയ്ക്കപ്പെടുന്ന രക്ഷയുടെ സന്ദേശം സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പകരേണ്ടതുണ്ട്. പ്രായഭേദമന്യേ പിതാവിന്റെ കരുണ നിറഞ്ഞ സ്‌നേഹം സാക്ഷ്യപ്പെടുത്താന്‍ നമുക്ക് കടമയുണ്ട്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്ന് ജൂബിലി തീര്‍ത്ഥാടനത്തിനെത്തിയവരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ