വത്തിക്കാന്‍ സിറ്റി: യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും ലോകത്ത് സമാധാനം പുലരാനും ത്യാഗം അനുഷ്ഠിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കരെന്ന നിലയില്‍ നമ്മള്‍ നമ്മുടെ ഏറ്റവും നല്ലത് സമാധാനം പുലരാന്‍ വേണ്ടി പ്രയോഗിക്കണം. സംഘടനങ്ങള്‍ ഒഴിവാക്കാനും സമാധാനം പുലരാനും എല്ലാ കത്തോലിക്കരും ഉപവാസം അനുഷ്ഠിച്ചു പ്രാര്‍ത്ഥിക്കണം. യുദ്ധം എല്ലായ്‌പ്പോഴും പരാജയമാണ്. കൊല്ലാന്‍ വേണ്ടിയല്ല നാം ജനിച്ചിരിക്കുന്നത്. മറ്റുള്ളവരെ വളര്‍ത്താന്‍ വേണ്ടിയാണ്. യുക്രൈയ്ന്‍, ഇസ്രായേല്‍, പാലസ്തീന്‍, മ്യാന്‍മര്‍, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും പാപ്പ പരാമര്‍ശിച്ചു.