ചാലക്കുടി: മുപ്പത്തിയാറാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ അഞ്ചാം തീയതി ആരംഭിക്കും ‘നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം’ എന്നതാണ് കണ്‍വന്‍ഷന്‍ വിഷയം
ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യും. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കണ്‍വന്‍ഷനില്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.
തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിസമാപനസന്ദേശം നല്‍കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ബ്രദര്‍ സന്തോഷ് കരുമത്ര, ഫാ. മാത്യു നായ്ക്കംപറമ്പില്‍ വിസി, ഫാ. ജോര്‍ജ് പനയ്ക്ക ല്‍ വിസി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ കണ്‍വന്‍ഷന് നേതൃത്വംനല്‍കും. ദിവസവും രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കണ്‍വന്‍ഷന്‍. വിശുദ്ധ കുര്‍ബാനയും ദൈവവചനപ്രഘോഷണവും ആരാധനയും കുമ്പസാരവും എല്ലാദിവസവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ലഘുഭക്ഷണവും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് താമസസൗകര്യവുമുണ്ടാകും.