വത്തിക്കാന്‍ സിറ്റി: ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരു മാസമായി ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മറ്റ് വൈദികര്‍ക്കൊപ്പമാണ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. അള്‍ത്താരയുടെ മുന്നില്‍ വീല്‍ച്ചെയറില്‍ ഇരിക്കുന്ന പാപ്പായുടെ ചിത്രവും വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം വത്തിക്കാന്‍ പുറത്തുവിട്ട പാപ്പയുടെ ആദ്യഫോട്ടോയാണ് ഇത്.