വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്‌കാര ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ നേതാക്കന്മാര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം പതിനായിരങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവാര്‍ത്ത അറിഞ്ഞ് വത്തിക്കാനിലെത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ അനുശോചനപ്രവാഹം വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിനോദപരിപാടികള്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും.