മാണിപറമ്പിൽ അച്ഛന്റെ തീപാറുന്ന വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത് ..
സോഷ്യൽ മീഡിയയിലെ കമന്റുകൾ
വിശ്വാസികളുടെ മനസ്സാണ്. ഇത് എങ്ങനെ കണ്ടില്ല എന്ന് നടിക്കും. ഏതാനും ചിലതു ഒന്ന് ഓടിച്ചു നോക്കാം
തീയായി, തീമഴയായി, പെരുമ്പറ പോലെ മുഴങ്ങിയ എറണാകുളത്തെ നസ്രാണികളുടെ സമരം വൻവിജയം. ചരിത്രവിജയം.
സഭയെ സ്നേഹിക്കുന്ന ഓരോ വൈദികനും ഓരോ അൽമായനും എറണാകുളത്തെ ധീര നസ്രാണികൾക്ക് ഒപ്പം ഉണ്ട്.
അറസ്റ്റു വരിച്ചവരേ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ..
പൗരസ്ത്യ സുറിയാനി സഭയായ സിറോ മലബാർ സഭക്ക് വേണ്ടി പൊരുതിയ പ്രിയ സഹോദരങ്ങൾക്ക് ഒരുപാട് നന്ദി. നിങ്ങൾ സൃഷ്ടിച്ചത് ചരിത്രമാണ്. സമരത്തിനിടയിൽ കുഴഞ്ഞു വീണു ചികിൽസയിൽ ഉള്ളവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം. നീതിക്ക് വേണ്ടി ശബ്ദം ഉയർത്തിയ നിങ്ങൾ കർത്താവിൻ്റെ പോരാളികൾ ആണ്.
അച്ഛന്റെ വീഡിയോ മുഴുവൻ കാണാം.. മറ്റു വിശ്വാസികളിലേക്കു പകർന്നു കൊടുക്കാം.
മരിയൻ പത്രം ഈ പോരാട്ടത്തിൽ നീതിക്കൊപ്പം…