നിത്യസഹായ
മാതാവിനെകുറിച്ചുള്ള ഗാനവുമായി
ഗോഡ്സ് മ്യൂസിക്
തിരുസഭയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന
ഭക്തി വണക്കമാണ് നിത്യസഹായ
മാതാവിനോട് ഉള്ളത്.
നിത്യസഹായ മാതാവിനോടുള്ള ശനിയാഴ്ച നൊവേന
ദേവാലയങ്ങളിലും നമ്മുടെ കുടുംബങ്ങളിലും നടത്തിപ്പോരുന്നു.
നമ്മുടെ കുടുംബങ്ങളിലും ഇടവക ദേവാലയങ്ങളിലും ഈ പ്രാർത്ഥന മാതാവിനോടുള്ള സ്നേഹത്തിൽ വളരുവാൻ നമ്മളെ വളരെയേറെ സഹായിച്ചിട്ടുണ്ട്.
ക്രൈസ്തവഭക്തിഗാനങ്ങളിലൂടെ സുവിശേഷവല്‍ക്കരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുകെ മലയാളിയായ
ലിസി സന്തോഷാണ് ഈ മനോഹരഗാനം
ഈണം നൽകി രചിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയായിലുടെ
സുപരിചിതയായ സിസ്റ്റർ
ജൂലി തെരേസയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒട്ടനവധി ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് ഓർക്കസ്ട്രേഷനും
സംഗീതവും നിർവഹിച്ചിട്ടുള്ള പ്രിൻസ്
ജോസഫ്ആണ് ഈ ഗാനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്.
ഇതിനകം നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മലയാളിവിശ്വാസിസമൂഹത്തിന് നല്കിയിരിക്കുന്ന മിനിസ്ട്രിയാണ് ഗോഡ്‌സ് മ്യൂസിക്.
ഗാനം കേൾക്കുന്നതിന് ലിങ്ക് ചുവടെ ചേർക്കുന്നു.
നിത്യസഹായ മാതാവ് / NITHYASAHAYA MATHAVU | MARIAN SONG | Sr. Julie Therese | Lisy Santhosh