Wednesday, March 4, 2026
spot_img
More

    പ്രത്യാശയുടെ ജൂബിലി സമാപിച്ചു.

    വത്തിക്കാന്‍സിറ്റി: പ്രത്യാശയുടെ ജൂബിലിക്ക് ഔദ്യോഗികമായ സമാപനമായി. ജനുവരി ആറാം തീയതി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലെയോ പതിനാലാമന്‍ പാപ്പ അടച്ചതോടെയാണ് പ്രത്യാശയുടെ ജൂബിലിക്ക് ഔദ്യോഗികമായ സമാപനമായത്. ജനുവരി ആറാം തീയതി രാവിലെ 9. 30 നാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. ഔദ്യോഗികഗാനാലാപത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം പ്രത്യാശയുടെ ജൂബിലിയോട് അനുബന്ധിച്ച് തുറന്ന വിശുദ്ധ വാതില്‍ പാപ്പ അടയ്ക്കുകയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. പതിനയ്യായിരത്തിലധികം പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

    2025 ജനുവരി ഒന്നു മുതല്‍ 2026 ജനുവരി ആറുവരെ റോമിലെ മേജര്‍ ബസിലിക്കകളിലെ വിശുദ്ധ വാതിലുകളിലൂടെ കടന്നത് മൂന്നുകോടി മുപ്പത്തിയഞ്ചു ലക്ഷം പേരാണ്. 185 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുത്തു. വിശുദ്ധവാതിലിലൂടെ കടന്നവരില്‍ 62 ശതമാനവും യൂറോപ്പില്‍ നിന്നുള്ളവരായിരുന്നു. രണ്ടാം സ്ഥാനം വടക്കേ അമേരിക്കയ്ക്കാണ് . 17 ശതമാനം.

    മൂന്നുകോടി പത്തുലക്ഷം പേരെയാണ് വത്തിക്കാന്‍ ഈ ചടങ്ങുകളില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതില്‍കൂടുതല്‍ ആളുകളാണ് ഇവിടെയെത്തിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!