കാരുണ്യം തൂകുന്ന കാരുണ്യനാഥേ.. ഹൃദയം കീഴടക്കാന്‍ ഒരു മരിയന്‍ഗീതം കൂടി…

നിരവധി മരിയന്‍ഭക്തിഗാനങ്ങളുടെ ആരാധകരാണ് നമ്മള്‍ എല്ലാവരും. അതിനുകാരണം നാം എല്ലാവരും പരിശുദ്ധ അമ്മയെ അത്രമേല്‍ സ്്‌നേഹിക്കുന്നു എന്നതാണ്. ഏതൊരു കുഞ്ഞിന്റെയും നാവിന്‍ത്തുമ്പിലെത്തുന്ന ആദ്യനാമം അമ്മേ എന്നായതുകൊണ്ട്, ജീവിതത്തിലെ വളരെ സങ്കടകരമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും നമ്മുടെ നാവിന്‍ത്തുമ്പിലെത്തുന്നത്് അമ്മേ എന്ന വിളിയാണ്.

പക്ഷേ ഇവിടെ നമ്മുടെ വിളി പരിശുദ്ധ അമ്മയുടെ നേരെയുള്ളതാണ്. ചെറുപ്പംമുതല്‌ക്കേ പരിശുദ്ധ അമ്മയില്‍ കേന്ദ്രീകൃതമായ ദൈവവിചാരത്തില്‍ വളര്‍ന്നുവന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. പിന്നിട്ട കാലത്ത എത്രയോ വട്ടം നാം സ്വര്‍ഗീയകന്യകയായ പരിശുദ്ധ മറിയത്തിന്റെ സ്‌നേഹവും കാരുണ്യവും വാത്സല്യവും അറിഞ്ഞിട്ടുണ്ട്.!

ആ പഴയ ഓര്‍മ്മകളിലേക്ക് നമ്മെ കൊണ്ടുപോയി പരിശുദ്ധഅമ്മയക്ക് സ്വയം പ്രതിഷ്ഠിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഗാനമാണ് ഗോഡ്‌സ് മ്യൂസിക് പുതുതായി പുറത്തിറക്കിയിരിക്കുന്ന കനിവോലും അമ്മേ എന്നുതുടങ്ങുന്ന ഗാനം.

ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച് ശ്രുതി ബെന്നി ആലപിച്ചിരിക്കുന്ന മനോഹരമായ ഗാനമാണ് ഇത പ്രിന്‍സ് ജോസഫ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംങ് ജോബ് ജോസഫ്. നമ്മുടെ മരിയന്‍ഗാനശാഖയില്‍ തീര്‍ച്ചയായും ഇടം പിടിക്കാന്‍ അര്‍ഹതയുള്ള ലളിതസുന്ദരമായ ഗാനമാണ് കനിവോലും അമ്മ.

ഗാനം ആസ്വദിക്കുന്നതിനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates