ജീവിതത്തിന്റെ അവസാനഘട്ടം ആത്മീയജീവിതം ആരംഭിക്കാനോ പുനരാരംഭിക്കാനോ ഉള്ള സമയം: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: ജീവിതത്തിന്റെ അവസാനഘട്ടം ആത്മീയജീവിതം ആരംഭിക്കാനോ പുനരാരംഭിക്കാനോ ഉളള സമയമാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വേള്‍ഡ് ഡേ ഫോര്‍ ഗ്രാന്റ് പേരന്റ്‌സ് ആന്റ് ദ എല്‍ഡര്‍ലി ക്ക് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജൂലൈ 26 നാണ് ഗ്രാന്റ് പേരന്റ്‌സ് ഡേ സഭ ആചരിക്കുന്നത്. ഞാന്‍ നിന്നെ ഒരുനാളും മറക്കുകയില്ല എന്നതാണ് ഈ വര്‍ഷത്തെ വിഷയം ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള തിരുവചനഭാഗമാണ് ഇത്. ഈ തിരുവചനം നമ്മെ ആശ്വസിപ്പിക്കുകയും നമുക്ക് പ്രത്യാശ നല്കുകയും ചെയ്യുന്നുവെന്ന് പാപ്പ പറഞ്ഞു. ദൈവത്തെ പുതുതായി കണ്ടുമുട്ടാനുളള ശരിയായ സമയമായി ജീവിതത്തിന്റെ അവസാനഘട്ടത്തെ കാണണം. നമുക്ക് എപ്പോഴും പരസ്പരം ആവശ്യമുണ്ടെന്നും ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും നാം തിരിച്ചറിയണം. പാപ്പ വൃദ്ധരോട് പറഞ്ഞു. പുത്രതുല്യമായ വിശ്വാസത്തോടെ ദൈവത്തിലേക്ക് തിരിയാം. അവിടുത്തേക്ക് തിരിയാന്‍ ഒരിക്കലും വൈകരുത്.

എല്ലാവര്‍ക്കും പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് അവരുടെ മുത്തശ്ശീമുത്തച്ഛന്മാരെയും കുടുംബത്തിലെ പ്രായമായ അംഗങ്ങളെയും സന്ദര്‍ശിക്കാന്‍ ആരുമില്ലാത്തവരെയും പോലും സന്ദര്‍ശിക്കുന്ന മനോഹരമായ ആചാരം പുനരുജ്ജീവിപ്പിക്കാന്‍ ഒരു പ്രചോദനമാകുന്നതിന് ഈ ദിവസത്തെ പ്രയോജനപ്പെടുത്തണമെന്നും പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates