വത്തിക്കാന്‍ സിറ്റി: സഭ ഒരു കോട്ടയല്ല കൂടാരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന വേളയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും ഇടമുള്ളതും എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയുന്നതുമായ കൂടാരമാണ് സഭ. എല്ലാവരെയും അത് ഉള്‍ക്കൊളളുന്നു. പുറത്തേക്ക് ഇറങ്ങുന്നില്ലെങ്കില്‍ സഭ കൂടാരമാകില്ല, കോട്ടയാകുകയേ ഉള്ളൂ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിശാലമായിരിക്കണം സഭ. വാതില്‍ തുറന്നിട്ടിരിക്കണം.
വിജാതീയരും സഭയുടെ വാതിലില്‍ മുട്ടുന്നുണ്ടെന്നും അത് ക്രിസ്തുവിന്റെ കാലം മുതല്‍ വിവാദത്തിന് കാരണമായിരുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കൂട്ടായ്മയിലായിരിക്കാനുള്ള അഭിലാഷവുംഉത്തരവാദിത്തവും ക്രൈസ്തവരിലും പ്രത്യേകിച്ച് മെത്രാന്മാരിലും വൈദികരിലും ശക്തിപ്പെടുവാനും നമുക്ക് പ്രാര്‍ത്ഥിക്കാം. പാപ്പ ആഹ്വാനം ചെയ്തു.
സന്തോഷവതിയായ അമ്മ ആയിരിക്കാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. പാപ്പ വ്യക്തമാക്കി.