വത്തിക്കാന്‍: ലോകത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎന്‍ സെക്രട്ടറി ജനറലിന്റെ അകമഴിഞ്ഞ പ്രശംസ. യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറീസ് റോമില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു.
കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യം ,അസമത്വം, അഭയാര്‍ത്ഥിപ്രശ്‌നം, കുടിയേറ്റം എന്നിങ്ങനെ ലോകം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളുടെ മുമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണവും ശബ്ദവും വളരെ ശക്തിയുള്ളതാണെന്ന് അദ്ദേഹം വത്തിക്കാന്‍ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇരുനേതാക്കളും തമ്മില്‍ പിന്നീട് കണ്ടുമുട്ടും. ഇരുവരുടെയും സംസാരവിഷയവും മേല്‍പ്പറഞ്ഞവയായിരിക്കും. പരസ്പരം പാലങ്ങള്‍ പണിയുക എന്നതാണ്‌ലക്ഷ്യം.
ഇതിനു പുറമെ ലോകവ്യാപകമായി വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവമതപീഡനങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കും. മതന്യൂനപക്ഷങ്ങളായ ഇതര വിശ്വാസികളുടെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ പെടും.
പരസ്പര സഹവര്‍ത്തിത്വത്തിനായുള്ള ഗ്രാന്‍ഡ് ഇമാമും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ നടത്തിയ സംയുക്തപ്രസ്താവന വളരെ പ്രധാനപ്പെട്ടതാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടു.