വത്തിക്കാന്‍ സിറ്റി: പുഞ്ചിരിയുടെ ദൈവമാണ് ഈശോയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ഉദ്യോഗസ്ഥരെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
ഒരു കുഞ്ഞിന്റെ മുഖത്തെ പുഞ്ചിരി ദൈവസ്‌നേഹത്തിന്റെ അടയാളമാണ്. ഒരു നവജാത ശിശുവിനെ നോക്കുമ്പോള്‍ നമ്മുടെ നോട്ടം അറിയാതെ പുഞ്ചിരിയിലേക്ക് മാറുന്നു. നമ്മുടെ മുഖത്ത് വല്ലാത്തൊരു ഭാവം നിറയുന്നു. നമ്മുടെ ചിരിയോട് കുഞ്ഞ് പ്രതികരിക്കുന്നു. അവന്റെ പുഞ്ചിരി നമ്മുടെ ചിരിയെക്കാള്‍ കൂടുതല്‍ ശക്തിദായകമാണ്. അത് ശുദ്ധമാണ്. നീരുറവ പോലെയാണ്.
ഉണ്ണിയേശുവിനെ കണ്ടപ്പോള്‍ മാതാവിന്റെയും യൗസേപ്പിതാവിന്റെയും മുഖത്ത് ചിരി നിറഞ്ഞു. അവരുടെ ഹൃദയങ്ങളില്‍ സ്വര്‍ഗ്ഗത്തിന്റെ സന്തോഷം നിറഞ്ഞു. ഉണ്ണീശോയുടെ ചിരിയെ ദൈവത്തിന്റെ കരുണയായി അവര്‍ മ നസ്സിലാക്കി. വരാനിരിക്കുന്ന മിശിഹായാണ് അതെന്ന്, ദൈവപുത്രനാണെന്ന്, ഇസ്രായേലിന്റെ രാജാവാണെന്ന് അവര്‍ മനസ്സിലാക്കി.
തിരുപ്പിറവിയുടെ ദൃശ്യം കാണുമ്പോള്‍ നാം ഉണ്ണീശോയുടെ മുഖത്തെ ചിരി കാണണം. ഈ ഭൂമിയിലെ ദരിദ്രനെ നോക്കിയുള്ള പുഞ്ചിരിയാണ് അത്. ജീവിതത്തില്‍ പലപ്പോഴും പുഞ്ചിരിക്കാന്‍ന മുക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്. അപ്പോഴെല്ലാം ആളുകള്‍ക്ക് ഈശോയെ ആവശ്യമുണ്ട്. അവന് മാത്രമേ നമ്മെ സഹായിക്കാനാവൂ. പാപ്പ ഓര്‍മ്മിപ്പിച്ചു.