Thursday, March 20, 2025
spot_img
More

    അഖില കേരള ബൈബിള്‍ കലോത്സവം ഇന്ന്


    കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന കെസിബിസി അഖില കേരള ബൈബിള്‍ കലോത്സവത്തിന് ഇന്ന് രാവിലെ തിരി തെളിഞ്ഞു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ ഡൊമിനിക് കോക്കാട്ട് കലോത്സവം ഉദ്ഘാടനം ചെയ്തു.

    സങ്കീര്‍ത്തനാലാപനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, കഥാപ്രസംഗം, പ്രസംഗം, ചിത്രരചന, മാര്‍ഗ്ഗംകളി, നാടോടിനൃത്തം, നാടകം, തെരുവുനാടകം, ബൈബിള്‍ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.

    കലോത്സവം നാളെ സമാപിക്കും. വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനത്തില്‍ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!