Thursday, December 26, 2024
spot_img
More

    ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:സമര്‍പ്പണം നടത്തി


    ലണ്ടന്‍: ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. മാര്‍ച്ച് 29 ന് ഉച്ചയ്ക്കായിരുന്നു ചടങ്ങുകള്‍. കൊറോണ വ്യാപനത്തെതുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ വിശ്വാസികള്‍ യൂട്യൂബ് വഴിയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

    മൂന്നുവര്‍ഷം മുമ്പാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടിരുന്നതെങ്കിലും ഇപ്പോഴാണ് അത് പ്രാബല്യത്തില്‍ വന്നത്. ഈ പുന: സമര്‍പ്പണം മേരിയുടെ സ്ത്രീധനം എന്ന പേരിലാണ് അറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടുമുതല്ക്കുള്ള പാരമ്പര്യപ്രകാരമാണ് ഇത്തരമൊരു ചടങ്ങ് നടത്തിയത്.

    വളരെ പ്രക്ഷുബ്ധമായ ഇന്നത്തെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത് ഏറ്റവും ഉചിതമായ പ്രവൃത്തിയായി പരിഗണിക്കപ്പെട്ടുപോരുന്നു. ലൈവ് സ്ട്രീമിങ് വഴിയായി 382,000 ആളുകള്‍ പങ്കെടുത്തതായി സംഘാടകര്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!