Sunday, December 22, 2024
spot_img
More

    കോവിഡ് : ശവദാഹമാകാം എന്ന് തൃശൂര്‍ അതിരൂപത

    തൃശൂര്‍: കോവിഡ് മൂലം മരണമടയുന്നവരുടെ മൃതദേഹം ദഹിപ്പിക്കാവുന്നതാണെന്ന് തൃശൂര്‍ അതിരൂപത. സെമിത്തേരിയില്‍ സ്ഥലമില്ലാത്ത സാഹചര്യത്തില്‍ വീട്ടുവളപ്പില്‍ ശവദാഹം നടത്തി രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഭൗതികാവശിഷ്ടം പള്ളിവക സെമിത്തേരിയില്‍ അടക്കം ചെയ്യാവുന്നതാണെന്ന് ഇത് സംബന്ധിച്ച് രൂപത പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

    തച്ചുപറമ്പ് സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവകാംഗമായ ഡിന്നി ചാക്കോയുടെ കോവിഡ് മരണവുമായി ബന്ധപ്പെട്ട സംസ്‌കാരച്ചടങ്ങുകള്‍ വിവാദമായ സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് ഇത് സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. ഇടവകക്കാര്‍ തടസം പറഞ്ഞതോടെ ജില്ലാ കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പ്രോട്ടോകോള്‍ അനുസരിച്ചായിരുന്നു ശവസംസ്‌കാരം നടത്തിയത്. രണ്ടുദിവസത്തെ താമസവും നേരിട്ടിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!