ബുര്‍ക്കിനേ ഫാസോ: മാമ്മോദീസാ ചടങ്ങിനിടെ 15 ക്രൈസ്തവരെ മുസ്ലീം ഭീകരര്‍ കൊലപ്പെടുത്തി. ബുര്‍ക്കിനോ ഫാസോ ഔഡാലന്‍ പ്രോവിന്‍സില്‍ മാലി ബോര്‍ഡറിന് സമീപമാണ് ഈ ദുരന്തം അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെര്‍സിക്യൂഷന്‍ വാച്ച്‌ഡോഗ് ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭയചകിതരായ ചില ആളുകള്‍ ഓടിപ്പോയതുകൊണ്ട് രക്ഷപ്പെട്ടു. ദൃക് സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ക്വയ്ദയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരും വെസ്റ്റ് ആഫ്രിക്കയില്‍ നിരന്തരമായി ആക്രമണം നടത്തുന്ന ഭീകരസംഘടനകളാണ്. എന്നാല്‍ ഏറ്റവും പുതിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ബുര്‍ക്കിനോ ഫാസോയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അല്‍ക്വയ്ദയും ഇസ്ലാമിക് സ്‌റ്റേറ്റും ചേര്‍ന്ന് ക്രൈസ്തവരുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്,