Sunday, July 13, 2025
spot_img
More

    കര്‍ദിനാള്‍ ടാഗ്ലെ ഈസ്റ്റേണ്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്‍ അംഗം

    വത്തിക്കാന്‍ സിറ്റി: ഈസ്‌റ്റേണ്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്‍ അംഗമായി കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സിന്റെ പ്രിഫെക്ടായി സേവനം ചെയ്തുവരികയാണ് ഇദ്ദേഹം.

    1862ല്‍ പോപ്പ് പിയൂസ് ഒമ്പതാമന്‍ പ്രൊപ്പഗാന്റ ഫിദെയുടെ ഭാഗമായി ആരംഭിച്ചതാണ് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഓറിയന്റല്‍ ചര്‍ച്ചസ്. 1917 ല്‍ പോപ്പ് ബെഡനകിട് പതിനഞ്ചാമന്‍ ഇതിനെ സ്വതന്ത്രമാക്കുകയും കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഈസ്‌റ്റേണ്‍ ചര്‍ച്ചസ് എന്ന് പേരു നല്കുകയും ചെയ്തു.

    കര്‍ദിനാള്‍ ലിയനോര്‍ഡോ സാന്ദ്രിയാണ് ഇപ്പോള്‍ ഇതിന്റെ തലവന്‍. ഇദ്ദേഹത്തോടൊപ്പമായിരിക്കും കര്‍ദിനാള്‍ ടാഗ്ലെ സേവനം ചെയ്യേണ്ടത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!