Monday, February 16, 2026
spot_img
More

    ഇംഗ്ലണ്ടില്‍ അബോര്‍ഷന്‍ നിരക്കില്‍ വന്‍വര്‍ദ്ധനവ്

    ലണ്ടന്‍: ഇംഗ്ലണ്ട് ആന്റ് വെയില്‍സില്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ അബോര്‍ഷന്‍ നിരക്കില്‍ വന്‍വര്‍ദ്ധനവ്. ഗാര്‍ഡിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019 ല്‍ 207,384 അബോര്‍ഷനുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2020 ല്‍ അത് 209.917 ആയി വര്‍ദ്ധിച്ചു.

    30 നും 34 നും മധ്യേ പ്രായമുള്ള സ്ത്രീകളാണ് അബോര്‍ഷന്‍ കൂടുതലായും നടത്തിയത്. 2010ല്‍ അബോര്‍ഷന്‍ ചെയ്യുന്ന സ്ത്രീകളുടെ നിരക്ക് 16.5 ആയിരുന്നുവെങ്കില്‍ 2020 ല്‍ അത് 21.9 ആയി ഉയര്‍ന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓപ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയറാണ് ഈ സര്‍വ്വേ നടത്തിയത്. ഗര്‍ഭസ്ഥശിശുക്കളുടെ അംഗവൈകല്യത്തിന്റെ പേരില്‍ 3,083 അബോര്‍ഷനുകളാണ് 2020 ല്‍ നടന്നത്. ഡൗണ്‍ സിന്‍ഡ്രോം എന്ന കാരണത്താല്‍ 693 അബോര്‍ഷനുകള്‍ നടന്നിട്ടുണ്ട്.

    മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ 5.64 ശതമാനമാണ് ഇത്. ഇരട്ടക്കുട്ടികളോ അതില്‍കൂടുതല്‍ കുട്ടികളോ ആയതിന്റെപേരില്‍ 65 സെലക്ടീവ് ടെര്‍മിനേഷന്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

    കോവിഡ് പ്രതിസന്ധി ഏല്പിച്ച തൊഴില്‍ നഷ്ടവും കടബാധ്യതകളും മൂലം പല ദമ്പതികളും അബോര്‍ഷനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രെഗ്നന്‍സി അഡൈ്വസറി സര്‍വീസ് ചീഫ് എക്‌സിക്യൂട്ടീവ് ക്ലാരെ മര്‍ഫി പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!