അയര്‍ലണ്ട്: ദേവാലയത്തിന് വെളിയില്‍ ഉയര്‍ത്തിയിരുന്ന LGBT പ്രൈഡ് ഫഌഗ് അതിരൂപതയുടെ ഇടപെടല്‍ മൂലം ഇടവക നീക്കം ചെയ്തു. ബാലിഫെര്‍മോട്ടിലെ ഔര്‍ ലേഡി ഓഫ് ദ അസംപ്ഷന്‍ ദേവാലയമാണ് ഡബ്ലിന്‍ അതിരൂപതയുടെ ഇടപെടല്‍ മൂലം പതാക നീക്കം ചെയ്തത്. പ്രൈഡ് മന്ത് ആയി ആചരിക്കുന്ന ജൂണില്‍ ഇടവകക്കാരായ എല്‍ജിബിറ്റി അംഗങ്ങളോടുള്ള ഐകദാര്‍ഢ്യത്തിന്റെ പ്രതീകമായിട്ടാണ് ഇടവക പതാക ഉയര്‍ത്തിയത്. എന്നാല്‍ ദേശീയ പതാകയോ പേപ്പല്‍ പതാകയോ ഒഴികെയുള്ള ഒരു പതാകയും ദേവാലയത്തിലോ പരിസരത്തോ ഉയര്‍ത്തരുതെന്ന് ഡബ്ലിന്‍ അതിരൂപത ഇടവകയ്ക്ക് താക്കീത് നല്‍കിയിരുന്നു. ഇടവക എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നതിന്റെ പ്രതീകമായിട്ടാണ് പ്രൈഡ് ഫഌഗ് ഉയര്‍ത്തിയതെന്ന് ഫാ. ആഡ്രിയാന്‍ ഈഗന് വ്യക്തമാക്കി. ഇടവകയില്‍ നിരവധിയായ സ്വവര്‍ഗ്ഗാനുരാഗികളുണ്ട്. ദൈവം അവരെയും സ്നേഹിക്കുന്നുവെന്നതിന്റെ സൂചനയായിട്ടാണ് പതാക ഉയര്‍ത്തിയത്. അദ്ദേഹം തുടര്‍ന്നുപറഞ്ഞു.