spot_imgspot_imgspot_imgspot_img

ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് ഇനി തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിടനിര്‍മ്മാണത്തിന് ഇനി മുതല്‍ തദ്ദേശഭരണസമിതികളുടെ അനുമതി മതി.നേരത്തെ ഇതിന് ജില്ലാ കളക്ടറുടെ അനുവാദം വേണമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നമ്പറും നല്കുമായിരുന്നുള്ളൂ.

പുതിയ തീരുമാനത്തിലൂടെ അതത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസികലുടെ വികാരം മനസ്സിലാക്കി തീരുമാനമെടുക്കാന്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്ക് സാധിക്കും. ഇതോടെ സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസ്സങ്ങളും കാലതാമസവും ഇല്ലാതാകും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates