കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ധനസഹായം; പാലാ രൂപതയ്ക്ക് പിന്തുണയുമായി മാണി സി കാപ്പന്‍ എംഎല്‍എ

പാലാ: പാലാ രൂപത പ്രഖ്യാപിച്ച കുടുംബക്ഷേമ പദ്ധതിക്ക് മാണി സി കാപ്പന്‍ എംഎല്‍എ പിന്തുണ അറിയിച്ചു. രൂപതയുടെ കരുതല്‍ സ്വാഗതാര്‍ഹമാണ്. കുടുംബവര്‍ഷത്തിന്റെ ഭാഗമായി അഞ്ചു കുട്ടികള്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്കാന്‍ തീരുമാനിച്ചതിലൂടെ ജീവന്റെ മഹത്വമാണ് സഭ ഉയര്‍ത്തിപിടിച്ചത്. മാണി സി കാപ്പന്‍ പറയുന്നു.

താന്‍ പതിനൊന്ന് മക്കളുളള കുടുംബത്തിലെ അംഗമാണെന്നും തനിക്ക് അഞ്ചു കുട്ടികളെങ്കിലും വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് മൂന്നു മക്കള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ കുട്ടികളഅ# ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് ഒറ്റപ്പെടലില്‍ നി്ന്നും രക്ഷ നേടാനാവും. കുട്ടികളുടെ മാനസികവും ആരോഗ്യപരവുമായ വളര്‍ച്ചയ്ക്ക് കൂടുതല്‍ കുട്ടികള്‍ നല്ലതാണ്. അദ്ദേഹം നിരീക്ഷിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates