Saturday, February 7, 2026
spot_img
More

    ദേവാലയം നശിപ്പിക്കുന്നതിന് തടസ്സം നിന്നു; സുവിശേഷപ്രവര്‍ത്തകന്റെ മകനെ വെടിവച്ചുകൊന്നു

    നൈജീരിയ: ദേവാലയം നശിപ്പിക്കുന്നതിന് തടസം നിന്നതിന് സുവിശേഷപ്രവര്‍ത്തകന്റെ മകനെ വെടിവച്ചു കൊന്നു. ബോര്‍ണോ സ്‌റ്റേറ്റിലാണ് സംഭവം. ഗവണ്‍മെന്റ് ഏജന്‍സിയാണ് ദേവാലയം പൊളിക്കാനെത്തിയത്.

    ഇത് തടസ്സപ്പെടുത്തിയ സുവിശേഷപ്രഘോഷകന്റെ മകനെയാണ് സിവിലിയന്‍ ജോയ്ന്റ് ടാസ്‌ക്ക് ഫോഴ്‌സ് വെടിവച്ചു കൊന്നത്. എസെക്കിയല്‍ ബിട്ട്രസ് ടുംബ എന്ന 29 കാരനാണ് കൊല്ലപ്പെട്ടത്. ബ്രദറണ്‍ ചര്‍ച്ചാണ് നശിപ്പിക്കപ്പെട്ടത്. എസെക്കിയേലിന്റെ കൊലപാതകത്തില്‍ ക്രൈസ്തവലോകം നടുക്കവും രോഷവും രേഖപ്പെടുത്തി. കുടുംബത്തിന് ഏക അത്താണിയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തെ നേരത്തെ തന്നെ ശവക്കല്ലറയിലേക്ക് പറഞ്ഞയച്ചുവെന്നും അവര്‍ പ്രതിഷേധിക്കുന്നു.

    അധികാരികള്‍ സമാനമായ രീതിയില്‍ നാലു ദേവാലയങ്ങള്‍ പൊളിച്ചിട്ടുണ്ട്. ഭൂനികുതി അടയ്ക്കാത്തതിന്റെയും മറ്റും പേരു പറഞ്ഞാണ് ദേവാലയങ്ങള്‍ നശിപ്പിക്കുന്നത്. ഒരു ദേവാലയം പണിയണമെങ്കില്‍ അതിന് ഗവണ്‍മെന്റ് അനുവാദം നല്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു ക്രൈസ്തവര്‍ ആരോപിക്കുന്നു.

    ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. ബോക്കോ ഹാരവും ഫുലാനികളുമാണ് ഈ പീഡനത്തിന്റെ മുഖ്യകാരണക്കാര്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!