കന്യാസ്ത്രീകള്‍ വെടിയേറ്റു മരിച്ചു; ഫ്രാന്‍സിസ് മാര്‍പാപ്പ ദു:ഖം രേഖപ്പെടുത്തി

സൗത്ത് സുഡാന്‍: സിസ്റ്റേഴ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ രണ്ടു കന്യാസ്ത്രീകളെ അക്രമികള്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടുക്കവും ദു:ഖവും രേഖപ്പെടുത്തി. മരണമടഞ്ഞ കന്യാസ്ത്രീകളുടെ ബന്ധുക്കളുടെയും സന്യാസിനിസമൂഹാംഗങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേര്‍ന്ന പാപ്പ, മരണമടഞ്ഞവരുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.. മരണമടഞ്ഞവര്‍ക്ക് നിത്യശാന്തിയും ബന്ധുക്കള്‍ക്ക് ആശ്വാസവും ലഭിക്കട്ടെയെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ജൂബ അതിരൂപതയിലെ തിരുഹൃദയസന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ മേരി ഡാനിയേല്‍ അബട്ട്, റെയ്ജിന റോബ എന്നിവരെയാണ് അജ്ഞാതസംഘം ആക്രമിച്ചതും വെടിവച്ചതും. ടോറിറ്റ് രൂപതയിലെ ലോവ ദേവാലയത്തിലെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബസ് തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. ഇവരെ കൂടാതെ ഏഴ് കന്യാസ്ത്രീകള്‍ കൂടി ഉണ്ടായിരുന്നു. മറ്റുള്ളവര്‍ രക്ഷപ്പെട്ടുവെങ്കിലും സിസ്റ്റര്‍ മേരിക്കും റെയ്ജിനയ്ക്കും അതിന് സാധിച്ചില്ല. അക്രമികള്‍ ഇവരെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates