ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വ്യാപകനാശനഷ്ടങ്ങള്‍ വരുത്തിയ ഇറാക്കിലെ കത്തോലിക്കാ ദേവാലയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സന്ദര്‍ശിച്ചു. ഔര്‍ ലേഡി ഓഫ് ദ അവര്‍ ചര്‍ച്ചാണ് ഇമ്മാനുവല്‍ മക്രോണ്‍ സന്ദര്‍ശിച്ചത്.
1866 നും 1873 നും ഇടയില്‍ ഡൊമിനിക്കന്‍ വൈദികരാണ് ഔര്‍ ലേഡി ഓഫ് ദ അവര്‍ ദേവാലയം സ്ഥാപിച്ചത്. ദേവാലയവും ലൂര്‍ദ്ദിലെ മാതൃകയില്‍ നിര്‍മ്മിച്ച ഗ്രോട്ടോയും 2016 ലെ ഐഎസ് അധിനിവേശകാലത്താണ് നശിപ്പിക്കപ്പെട്ടത്. 2014 ലാണ് ഐഎസ് ഭീകരര്‍ മൊസൂളും നിനവെ പ്ലെയ്‌നും കീഴടക്കിയത്. അതോടെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച അല്‍ നൗറി മോസ്‌ക്കും ഫ്രഞ്ച്പ്രസിഡന്റ് സന്ദര്‍ശിച്ചു. ദേവാലയവും മോസ്‌ക്കും ഇപ്പോള്‍ യുനെസ്‌ക്കോയുടെ പുനനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായിട്ടുളളവയാണ്. ഫ്രാന്‍സിന്റെ സഹായത്തോടെ ഇറാക്കിലെ മതസമൂഹങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു സഹകരിക്കാന്‍ കഴിയുമെന്നും മക്രോണ്‍ അറിയിച്ചു.
ഫ്രാന്‍സിലെ ലെയോണ്‍ രൂപത ആര്‍്ച്ച് ബിഷപ് ഒലിവര്‍ ദെ ജെര്‍മ്മെയും മാക്രോണിനൊപ്പമുണ്ടായിരുന്നു. തങ്ങളെ പീഡിപ്പിച്ചവരോട് ക്ഷമിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കണമെന്ന് അദ്ദേഹം ഇറാക്ക് ജനതയോട് ആവശ്യപ്പെട്ടു.