അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയില്‍ തിരി തെളിഞ്ഞു: ഒമ്പതാം തീയതി മാര്‍ പാംപ്ലാനി പ്രബന്ധം അവതരിപ്പിക്കും

ബുഡാപെസ്റ്റ്: 52 ാമത് അന്തര്‍ദ്ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ തിരി തെളിഞ്ഞു. 12 ാം തീയതി സമാപിക്കും. എല്ലാ ഉറവകളും അങ്ങില്‍ നിന്നാണ് എന്നതാണ് ഈ വര്‍ഷത്തെ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ വിഷയം. സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പങ്കെടുക്കുന്നുണ്ട്. ഒമ്പതാം തീയതി അദ്ദേഹം പ്രബന്ധം അവതരിപ്പിക്കും.

12 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരിക്കും. രണ്ടായിരത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷമായിരുന്നു കോണ്‍ഗ്രസ് നടക്കേണ്ടിയിരുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates