ചൈന: ഭരണകൂടം മെത്രാനെ തട്ടിക്കൊണ്ടുപോയി

ബെയ്ജിംങ്: ചൈനയിലെ അധികാരികള്‍ കത്തോലിക്കാ മെത്രാനെ തട്ടിക്കൊണ്ടുപോയി. വെന്‍ഷൗ രൂപതയിലെ ബിഷപ് ഷാവോ ഷുമിനെയാണ് തട്ടിക്കൊണ്ടുപോയതായി വാര്‍ത്തയുള്ളത്. ഒക്ടോബര്‍ 26 നാണ് സംഭവമെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

58 കാരനായ ബിഷപ്പിനെ ആദ്യമായിട്ടൊന്നുമല്ല ഭരണകൂടം അറസ്റ്റ് ചെയ്യുന്നതും കടത്തിക്കൊണ്ടുപോകുന്നതും. 2016 ല്‍ മെത്രാന്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ പലതവണ ഇദ്ദേഹത്തെ ഭരണകൂടം അറസ്റ്റ് ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ദൈവം ആത്മവിശ്വാസവും ധൈര്യവും കൊടുക്കട്ടെയെന്നും എന്തു തന്നെ സംഭവിച്ചാലും നഷ്ടധൈര്യനാകാത്ത വ്യക്തിയാണ് അദ്ദേഹമെന്നും രൂപത പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടക്കയാത്രയ്ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

കത്തോലിക്കാസഭയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളോട് അനുബന്ധിച്ച് മെത്രാന്മാരെ തട്ടിക്കൊണ്ടുപോകുന്നത് ചൈനയിലെ സാധാരണ സംഭവമാണ്. നവംബര്‍ ഒന്നിന് സകല ആത്മാക്കളുടെയും തിരുനാള്‍ ദിനമാണ്. കഴിഞ്ഞവര്‍ഷം വെന്‍ഷൗ രൂപതയിലെ സെമിത്തേരിയില്‍ പ്രവേശിക്കുന്നതിന് വിശ്വാസികള്‍ക്ക് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates