കഴിഞ്ഞ 25 വര്‍ഷമായി സഭയെക്കുറിച്ചും സഭാസ്‌നേഹികളെക്കുറിച്ചും പഠിച്ചുകൊണ്ടിരിക്കുന്ന ബ്ര. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് നയിക്കുന്ന സത്യവിശ്വാസപ്രബോധന ധ്യാനം ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കും. ഓണ്‍ലൈനായിട്ടാണ് ധ്യാനം. രാത്രി 9.30 മുതല്‍ 11.30 വരെയാണ് സമയം. വിദേശങ്ങളിലുള്ളവരെക്കൂടി പരിഗണിച്ചുകൊണ്ടാണ് ഈ സമയം ക്രമീകരിച്ചിരിക്കുന്നത്.
ഇതരമതസ്ഥരുടെയും പെന്തക്കോസ്ത് സഭകളുടെയും ഒക്കെ തെറ്റായ പ്രേരണകള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സത്യവിശ്വാസപഠനത്തിന് പ്രസക്തി വളരെ കൂടുതലാണ്. തിരുസഭയെ അറിയാനും സ്‌നേഹിക്കാനും സഹായകരമാണ് ഈ ധ്യാനം. ബുക്കിംങിന്: 8111860062