Wednesday, December 3, 2025
spot_img
More

    സത്യവിശ്വാസപ്രബോധനം മൂന്നാം ഭാഗം ഫെബ്രുവരി 12 മുതല്‍ 17 വരെ

    IHS മിനിസ്്ട്രി ഒരുക്കുന്ന സത്യവിശ്വാസപ്രബോധനം മൂന്നാം ഭാഗം ഫെബ്രുവരി 12 മുതല്‍ 17 വരെ നടക്കും. അഭിവന്ദ്യ പിതാക്കന്മാരും കേരളസഭയിൽ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞൻമാരും ബൈബിൾ പണ്ഡിതരും നയിക്കുന്ന ഈ ശുശ്രൂഷയിൽ സത്യവിശ്വാസപ്രബോധനധ്യാനത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളിൽ പങ്കുചേർന്നവരാണ് പങ്കെടുക്കേണ്ടത്. ശുശ്രൂഷകരോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരം തേടുന്ന രീതിയിലാണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.

    ഇതര മതസ്ഥരോട് പ്രത്യേകിച്ച് ഇസ്ലാംമതത്തോട് കത്തോലിക്കർക്ക് ഉണ്ടായിരിക്കേണ്ട സമീപനത്തെക്കുറിച്ചുള്ള സംശയങ്ങൾ, പരിശുദ്ധ കത്തോലിക്കാസഭയെക്കുറിച്ചുള്ള വിവിധങ്ങളായ സംശയങ്ങൾ, കൂദാശകൾ, വിശുദ്ധ കുർബാന, ആരാധനാക്രമം തുടങ്ങിയവയെക്കുറിച്ചുള്ള സംശയങ്ങൾ, വിശുദ്ധ ജീവിതവുമായി ബന്ധപ്പെട്ട സംശയങ്ങൾ, വിശുദ്ധ ബൈബിളിനെക്കുറിച്ചുള്ള വിവിധങ്ങളായ സംശയങ്ങൾ, മരണം, വിധി, സ്വർഗം, നരകം, ശുദ്ധീകരണസ്ഥലം, ശരീരങ്ങളുടെ ഉയിർപ്പ്, ഈശോയുടെ രണ്ടാംവരവ് തുടങ്ങി മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിവിധങ്ങളായ സംശയങ്ങൾ തുടങ്ങിയവ ദുരീകരിക്കാനുള്ള അവസരമാണ് ഈ ശുശ്രൂഷയിൽ ലഭിക്കുന്നത്.
    ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് പങ്കെടുക്കുവാൻ അവസരം .

    പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8111860062 എന്ന വാട്സ്ആപ്പ് നമ്പറിൽ ബുക്ക് ചെയ്യുക. (ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെയായിരിക്കും ശുശ്രൂഷ )

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!