അരിസോണ: തെറ്റായ വാക്ക് ഉപയോഗിച്ച് അസാധുവായ മാമ്മോദീസാകള്‍ നടത്തിയ വൈദികന് 20 വര്‍ഷം നീണ്ട തന്റെ പൗരോഹിത്യജീവിതത്തില്‍ നിന്ന് രാജിവച്ചു. അമേരിക്കയിലെ ഫീനിക്സ് രൂപതയിലെ വൈദികന് ഫാ. ആന്ദ്രെയാണ് രാജിവച്ചത്.
മാമ്മോദീസാ ചടങ്ങുകളിലെ പ്രാര്‍ത്ഥനകളില്‍, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഞാന്‍ നിന്നെ മാമ്മോദീസാ മുക്കുന്നു എന്നു ചൊല്ലേണ്ടതിന് പകരം ഞങ്ങള്‍ നി്ങ്ങളെ മാമ്മോദീസാ മുക്കുന്നു എന്നായിരുന്നു ഫാ. ആന്ദ്രെ ഇക്കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ നടത്തിയ ആയിരക്കണക്കിന് മാമ്മോദീസാകളില് ചൊല്ലിയിരുന്നത്. സഭയുടെ ഔദ്യോഗികപ്രാര്ത്ഥനകളിലെ വാക്കുകള്‍ മാറ്റാന്‍ ഒരു വൈദികനും അധികാരമില്ല എന്ന് വത്തിക്കാന്‍ ഇതിനകം പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
വിശുദ്ധ കുര്‍ബാന ഉള്‍പ്പടെയുള്ള എല്ലാ കൂദാശകളുടെയും കുദാശാനുകരണങ്ങളുടെയും പ്രാര്‍ത്ഥനകള്‍ക്കും രീതികള്‍ക്കും മാര്‍പാപ്പയുടെയും ബന്ധപ്പെട്ട സഭാധികാരികളുടെയും അംഗീകാരം ഉണ്ടായിരിക്കേണ്ടതാണ. പുരോഹിതനെന്ന നിലയില്‍ എന്റെ ശുശ്രൂഷയിലുടനീളം തെറ്റായ വാക്ക് ഉപയോഗിച്ച അസാധുവായ മാമ്മോദീസാകള്‍ നടത്തിയെന്ന് അറിഞ്ഞതില്‍ അതിയായി ഖേദിക്കുന്നുവെന്ന് രാജിവച്ചുകൊണ്ട് വൈദികന് പ്രതികരിച്ചു. എന്നാല്‍ രാജിയില്‍ മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. വൈദികന് നടത്തിയ മറ്റ് കൂദാശകളും – സ്ഥൈര്യലേപനം, വിവാഹം- അസാധുവാകും. എന്നാല്‍ ഇതിനെന്താണ് പരിഹാരം എന്നത് രൂപത വ്യക്തമാക്കിയിട്ടില്ല.
ഒരു വ്യക്തിയെ മാമ്മോദീസാ മുക്കുന്നത് സമൂഹമല്ല ക്രിസ്തുവാണ്. ക്രിസ്തുമാത്രം. അതിനാല്‍ മാമ്മോദീസാ നല്‍കുന്നത് ക്രിസ്തുവാണ്. ബിഷപ് ഓംസ്റ്റെഡ് വ്യക്തമാക്കി. ഫാ. ആന്ദ്രെ മനപ്പൂര്‍വ്വമായും ഏതെങ്കിലും ഗൂഢലക്ഷ്യത്തോടെയുമാണ് പ്രാര്‍ത്ഥനകള്‍ മാറ്റിച്ചൊല്ലിയതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബിഷപ് അറിയിച്ചു.