മധുര: പത്തനംതിട്ട രൂപത പാട്ടത്തിന് നല്കിയ സ്ഥലത്തെ മണല്‍ പാട്ടക്കരാറുകാരന്‍ കടത്തിയ കേസില്‍ പത്തനംതിട്ട രൂപത ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസിനും അഞ്ച് വൈദികര്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജാമ്യം അനുവദിച്ചു. ബിഷപ്പിന് പുറമെ വികാരി ജനറാള്‍ ഫാ. ഷാജി തോമസ് മാണിക്കുളം, ഫാ. ജോര്‍ജ് സാമുവല്‍, ഫാ. ജിജോ ജയിംസ്, ഫാ. ജോസ് കാലാവിയില്‍, ഫാ. ജോസ് ചാമക്കാല എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
തിരുനെല്‍വേലി ജില്ലയിലെ താമ്രപര്‍ണ്ണി നദിക്കരയില്‍ സഭയുടെ ഉടമസ്ഥതയിലുളള ഭൂമി മാനുവല്‍ ജോര്‍ജ് എന്നയാള്‍ക്ക് കൃഷിക്കായി പാട്ടത്തിന് നല്കിയിരുന്നു. ഇയാള്‍ ഭൂമിയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തിയ കേസിലാണ് ഉടമസ്ഥര്‍ എന്ന നിലയില്‍ ബിഷപ്പിനെയും വൈദികരെയും തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്.