Wednesday, February 18, 2026
spot_img
More

    ഫിന്‍ലാന്‍ഡ് ;ബൈബിള്‍ ട്വീറ്റിന്റെ പേരിലുള്ള വിധി മാര്‍ച്ചില്‍

    ഫിന്‍ലാന്‍ഡ്: ഫിന്‍ലാന്‍ഡിലെ ക്രിസ്ത്യന്‍ എംപിയുടെ വിവാദമായ ബൈബിള്‍ ട്വീറ്റിന്റെ പേരിലുള്ള വിധി മാര്‍ച്ചില്‍ ഉണ്ടായേക്കും എന്നാണ് പ്രതീക്ഷ. ഫിസിഷ്യനും എംപിയും അഞ്ചു മക്കളുടെ മാതാവുമായ പൈവി റാസാനെനിന്റെ വിചാരണ ഫ്രെബുവരി 14 ന് ഹെല്‍സിങ്കി ഡിസ്ട്രിക് കോടതിയില്‍ സമാപിച്ചു.

    62 കാരിയായ പൈവി ഫിന്‍ലാന്‍ഡിന്റെ ഇന്റീരിയര്‍ മിനിസ്്റ്ററായി 2011 മുതല്‍ 2015 വരെ സേവനം ചെയ്തിരുന്ന വ്യക്തികൂടിയാണ്. 2004 ല്‍ ഒരു ലഘുലേഖയില്‍ നടത്തിയ പരാമര്‍ശവും തുടര്‍ന്ന് 2018 ല്‍ ടെലിവിഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്തപ്പോള്‍ നടത്തിയ പരാമര്‍ശവും ഏറ്റവും ഒടുവില്‍ 2019 ലെ ട്വിറ്റര്‍ പോസ്റ്റുമാണ് കേസിലേക്ക് വഴിതെളിച്ചത്.

    ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്ന ബൈബിള്‍ വാക്യമാണ് ഇതിന് തുടക്കമായത്. ലഘുലേഖയില്‍ ഇതായിരുന്നു ഇവര്‍ ഉദ്ധരിച്ചത്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ അസഹിഷ്ണുതയും വിദ്വേഷവും ഉണ്ടാക്കാന്‍ കാരണമാക്കുന്നതാണ് ഈ പരാമര്‍ശമെന്നാണ് ആരോപണം.

    2019 ജൂണ്‍ 17 ന് ട്വീറ്റ് ചെയ്തത് റോമ 1:24-27 ഭാഗമായിരുന്നു ഇതുതന്നെ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. ലൈംഗികന്യൂനപക്ഷങ്ങളെ അപമാനിക്കുകയല്ല തന്റെ ലക്ഷ്യമെന്നും സഭയുടെ നേതൃത്വത്തോടാണ് തന്റെ വിമര്‍ശനമെന്നും പൈവി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫിനിഷ് ലൂഥറന്‍ ചര്‍ച്ചിലെ സജീവാംഗമായ പൈവി ചോദ്യം ചെയ്തത് 2019 ല്‍ നടന്ന LGBT പരേഡ് സഭ സ്‌പോണ്‍സര്‍ ചെയ്തതിനെയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!