യുക്രെയ്ന്‍: കോണ്‍വെന്റുകള്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളാകുന്നു

കീവ്: യുദ്ധം അവസാനിക്കാതെ വരികയും ജനജീവിതം ദുരിതമയമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് ജോസഫിന്റെ കോണ്‍വെന്റുകള്‍.

തിട്ടപ്പെടുത്താന്‍ കഴിയാത്തവിധത്തില്‍ യുക്രെയ്ന്‍ ജനത പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. 4.7 മില്യന്‍ ആളുകള്‍ യുക്രെയ്ന്‍ വിട്ടതായി ചില കണക്കുകള്‍ പറയുന്നു. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കുപ്രകാരം 7.1 മില്യന്‍ ആളുകള്‍ വീടുകള്‍ വിട്ടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതായി പറയുന്നു. സഭയുടെ സ്ഥാപനങ്ങളെല്ലാം ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇവയോട് ക്രിയാത്മകമായി പ്രതികരിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായിട്ടാണ് കോണ്‍വെന്റുകള്‍ അഭയാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്. അതിലൊന്നാണ് സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്റെ കോണ്‍വെന്റ്. ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ ഇവിടം അഭയം കൊടുക്കുന്നുണ്ട്.

ഭക്ഷണം കഴിക്കാനും കുളിക്കാനും വസ്ത്രമലക്കാനുമുള്ള സൗകര്യങ്ങള്‍ അനേകര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സാമ്പത്തികസഹായവും സഭ അഭയാര്‍്്ത്ഥികള്‍ക്ക് നല്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates