കാനായിലെ കല്യാണവീ്ട്ടില് വച്ചാണ് ഈശോ മാതാവിനെ് ആദ്യമായിസ്ത്രീയേ എന്ന് സംബോധന ചെയ്യുന്നത്. രണ്ടാമത് വിളിക്കുന്നതാകട്ടെ കാല്‍വരിയില്‍ കുരിശിന്‍ചുവട്ടിലും. എന്തുകൊണ്ടാണ് ഈശോ തന്റെ അമ്മയെസ്ത്രീയേ എന്ന് വിളിക്കുന്നത്? സ്വഭാവികമായും നമുക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമല്ല. ഈശോ, അമ്മേയെന്ന് മാതാവിനെ വിളിക്കുന്നതായിരുന്നില്ലേകൂടുതല് ഉചിതം? എന്നാല്‍ ദൈവശാസ്ത്രപരമായി അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് ബൈബിള്‍ പണ്ഡിതരുടെ അഭിപ്രായം.
സ്ത്രീ എന്ന സംബോധന മാതൃകാനാമം ആണ്.അത്ത്സ എന്ന വാക്കാണ് ഇതിനുപയോഗിക്കുന്നത്. ഭവതി, ശ്രേഷ്ഠയായവനിത എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം.
സ്ത്രീ എന്ന രീതിയില്‍ മറിയം രക്ഷിക്കപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയാണ്. സ്ത്രീ എന്ന പ്രയോഗം രക്ഷാകരസംഭവവുമായി ബന്ധപ്പെട്ടതാണ്.
ഈശോയുടെ രക്ഷാകര കര്‍മ്മത്തിലുള്ള പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിലൂടെ മറിയത്തിന്റെ പ്രാതിനിധ്യസ്വഭാവം പ്രകടമാകുകയുംചെയ്യുന്നു.