വത്തിക്കാന്‍ സിറ്റി: ആരെയും ഒറ്റയ്ക്കാക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.വൃദ്ധരെ സന്ദര്‍ശിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതല്‍ ഒറ്റപ്പെട്ട്, ഭവനങ്ങളിലോ പ്രായമായവര്‍ക്കുളള വസതികളിലോ ആയിരിക്കുന്ന വൃദ്ധരെ സന്ദര്‍ശിക്കാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.ആരും ഏകാന്തത അനുഭവിക്കുന്നില്ലെന്ന് നമുക്ക് ഉറപ്പുവരുത്താം. ഒറ്റയ്ക്കായിരിക്കുന്ന വയോധികരെ സന്ദര്‍ശിക്കുന്നത് നമ്മുടെ ഇക്കാലത്ത് ചെയ്യാവുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തനമാണ്.
ഗ്രാന്റ് പേരന്റ്‌സ് ഏല്‍ഡര്‍ലി, ബ്ലെസിംങ് ഓഫ് ടൈം എന്നീ ഹാഷ് ടാഗുകളോടുകൂടിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ട്വീറ്റ് ചെയ്തത്.