സ്ഥാനാരോഹണചടങ്ങുകള്‍ക്ക് ശേഷം കര്‍ദിനാള്‍മാരും ഫ്രാന്‍സിസ് മാര്‍പാപ്പയും പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയിലെ പുതിയ 20 കര്‍ദിനാള്‍മാര്‍ സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുമൊത്ത് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു. ബെനഡിക്ട് പതിനാറാമന്റെ താമസസ്ഥലമായ മാറ്റര്‍ എക്ലേസിയ മൊണാസ്ട്രിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

ഹ്രസ്വമെങ്കിലും വൈകാരികമായ കൂടിക്കാഴ്ചയായിരന്നു നടന്നതെന്ന് വത്തിക്കാന്‍വൃത്തങ്ങള്‍ അറിയിച്ചു.ഫ്രാന്‍സിസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ നെറ്റിയില്‍കുരിശുവരച്ചു. ഓരോ കര്‍ദിനാള്‍മാരും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെകാലത്തെ എട്ടു കോണ്‍സിസ്റ്ററികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബെനഡിക്ട് പതിനാറാമന്‍ പങ്കെടുത്തിട്ടുള്ളത്. 2014 ഫെബ്രുവി 22 ലെയും 2015 ഫെബ്രുവരി 15ലെയും ചടങ്ങുകള്‍ക്ക്. ഈസ്റ്ററിനും ക്രിസ്തുമസിനുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പോപ്പ് എമിരത്തൂസ ബെനഡിക്ടിനെ സന്ദര്‍ശിക്കുന്ന പതിവുള്ളത്.ഇതിന് മുമ്പത്തെ സന്ദര്‍ശനം ബെനഡിക്ട് പതിനാറാമന്റെ 95 ാം പിറന്നാളിന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഈസ്റ്റര്‍ ദിനത്തിലായിരുന്നു.

കര്‍ദിനാള്‍ തിരുസംഘത്തില്‍ പുതുതായി ഇന്ത്യയില്‍ നിന്ന് ഹൈദരാബാദ് ആര്‍ച്ച് ബിഷപ് ആന്റണി പൂലയും ഗോവ ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരിയും ഉള്‍പ്പെടുന്നു. ബെല്‍ജിയത്തിലെ മുന്‍ ആര്‍ച്ച് ബിഷപ്പിനെ കര്‍ദിനാളായിതിരഞ്ഞെടുത്തിരുന്നുവെങ്കിലും അദ്ദേഹം പിന്നീട് സ്ഥാനം നിരസിക്കുകയായിരുന്നു. ഘാനയിലെആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് കുയിയയ്ക്കും രോഗം മൂലം ചടങ്ങില്‍ പങ്കെടുക്കാനായില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates