ഇത് സംസ്ഥാനം അഭിമുഖീകരിക്കുന്ന ദയനീയ അവസ്ഥ: ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

വിഴിഞ്ഞം: ലോകത്ത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന് കമ്മ്യൂണിസ്റ്റ് സാന്നിധ്യം സജീവമായ കേരളത്തിലാണ് ഇത്രയും ദയനീയമായ സാഹചര്യത്തിലൂടെ മത്സ്യത്തൊഴിലാളി സമൂഹം മുന്നോട്ടു പോകുന്നതെന്നും ഇത് സംസ്ഥാനം അഭിമുഖീകരിക്കുന്ന ദയനീയ അവസ്ഥയാണെന്നും തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ. വിഴിഞ്ഞം റിലേ ഉപവാസ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സത്യവും നീതിയും കൈമുതലാക്കിയ, മനസ്സാക്ഷിയുള്ളവര്‍ ഈ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും ഭരണരംഗത്തിരിക്കുന്നചിലരെങ്കിലും സമരം കണ്ടില്ലെന്ന്‌നടിക്കുന്നു.

അയ്യായിരംരൂപ മത്സ്യത്തൊഴിലാളിക്കു നല്കുന്ന പരിപാടി മത്സ്യത്തൊഴിലാളികലുടെ കണ്ണില്‍പൊടിയിടുന്ന പരിപാടിയാണ്.ഈ പൈസ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ട. വരുംതലമുറയ്ക്ക്കൂടി അവകാശപ്പെട്ട ഈ തീരം സംരക്ഷിക്കുക എന്നതാണ് സമരലകഷ്യം. അദ്ദേഹം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates