വത്തിക്കാന്‍ സിറ്റി: ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി ഫാമിലിആന്റ് ലൈഫിന്റെ പുതിയ സെക്രട്ടറിയായി ഗ്ലെയ്‌സണ്‍ ദെ പൗലോ സൂസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബ്രസീല്‍ സ്വദേശിയായ ഇദ്ദേഹം ഹൈസ്‌ക്കൂള്‍ അധ്യാപകനാണ്. 38 വയസാണ് പ്രായം. നവംബര്‍ 17 നാണ് പുതിയ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ ഉത്തരവുണ്ടായത്.
മുന്‍ സെമിനാരിക്കാരനായിരുന്നു. ഇപ്പോള്‍ വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ പിതാവുമാണ്.
ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി ഫാമിലി ആന്റ് ലൈഫിന് ആദ്യമായിട്ടാണ് ഒരു അല്മായന്‍ സെക്രട്ടറിയാകുന്നത്. ലിസ്ബണില്‍ നടക്കുന്ന അടുത്ത ലോകയുവജനസംഗമത്തിന് ചുക്കാന്‍ പിടിക്കുന്നത് ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി ഫാമിലിആന്റ് ലൈഫാണ്.