Friday, October 18, 2024
spot_img
More

    ക്രൈസ്തവ മതപീഡനം 18 രാജ്യങ്ങളില്‍ രൂക്ഷമാകുന്നു

    ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവപീഡനം വര്‍ദ്ധിക്കുമ്പോഴും അതേറ്റവുംരൂക്ഷമായിരിക്കുന്നത് 18 രാജ്യങ്ങളിലാണെന്ന് റി്‌പ്പോര്‍ട്ട്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലാണ് ഇതേറ്റവും വര്‍ദ്ധിച്ചിരിക്കുന്നത്. ജിഹാദികളും ദേശീയതയും ഈ ആക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. മനുഷ്യാവകാശങ്ങള്‍ പോലും ക്രൈസ്തവരാണെന്നതിന്റെ പേരില്‍ 24 രാജ്യങ്ങളില്‍ ധ്വംസിക്കപ്പെടുന്നു.

    ക്രൈസ്തവനായി ജീവിക്കുക എന്നത് വളരെ ദുഷ്‌ക്കരമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എയ്ഡ് റ്റുദ ചര്‍ച്ച് ഇന്‍ നീഡാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017-2019 വര്‍ഷങ്ങളുമായി താരതമ്യം നടത്തുമ്പോള്‍ 2020-2022 വര്‍ഷങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഭീകരദുരിതങ്ങളാണ് സമ്മാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിറിയ,തുര്‍ക്കി,സൗദി അറേബ്യ,മാലി, സുഡാന്‍, നൈജീരിയ, എരിത്രിയ, എത്യോപ്യ, മൊസംബി്ക്,അഫ്ഗാനിസ്ഥാന്‍,പാക്കിസ്ഥാന്‍, മ്യാന്‍മര്‍,റഷ്യ, നോര്‍ത്ത് കൊറിയ,ചൈന, വിയറ്റ്‌നാം,ഇന്ത്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ക്രൈസ്തവരുടെനില വഷളായിക്കൊണ്ടിരിക്കുന്നത്.

    മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തിലെ 360 മില്യന്‍ ക്രൈസ്തവര്‍ ഉയര്‍ന്നതലത്തിലുള്ള മതപീഡനങ്ങളിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!